യോഗിവിഷയങ്ങൾ

യോഗിവിഷയങ്ങൾ

1. യോഗീമൂലം
2. ജഡാധാരണം
3. ഭസ്മധാരണം
4.പാത്രം
5. ശംഖ്
6. പളുങ്ക്
7. രുദ്രാക്ഷം

8. ചൂരൽ
9. യോഗി ആട്ടം
10. ഭാഷ ആട്ടം
11. ദേശാന്തരം
12. ഭൂമി ഉദ്ഭവം
13. ഖണ്ഡനം
14. ദേഹ തത്വം
15. അഷ്ടാംഗ യോഗം
16 . അഷ്ട ഐശ്വര്യ സിദ്ധി
17. ലോകോത്പത്തി (വേദാന്ത ഭാഷയിൽ അദ്ധ്യാരോപം
18 . ദശയോഗം

19 . പഞ്ചമഹായോഗികൾ
20 . വൈരാഗ്യം
21 . പതിനെട്ട് യോഗങ്ങൾ
22 . നാലാശ്രമങ്ങൾ
23 . ജ്ഞാന ഭൂമികൾ
24 . അജ്ഞാന ഭൂമികൾ
25 . സമാധി
26 . ആസനങ്ങൾ
27 . ഇരിപ്പ് യോഗി
28 . ഭാഷവിളി

യോഗിമൂലം

യോഗി ഉത്ഭവകഥ

ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ പണ്ടൊരു തര്‍ക്കം നടന്നു. സൃഷ്ടികര്‍ത്താവായ എനിക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന് ബ്രഹ്മാവും രക്ഷാകര്‍ത്താവായ എനിക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന് വിഷ്ണുവും വാദിച്ചു. കലഹം മൂത്തപ്പോള്‍ അതു തീര്‍ക്കാനായി ശിവന്‍ ഒരു നിര്‍ദ്ദേശം വെച്ചു. ഈ പ്രപഞ്ചത്തിന്‍റെ ആദിയും അവസാനവും കണ്ട് ആരാണോ ആദ്യം വരുന്നത് അവനാണ് പ്രധാനി എന്നാണ് നിര്‍ദ്ദേശം. അതുപ്രകാരം ബ്രഹ്മാവ് ഹംസാകൃതി പൂണ്ട് മുടി തേടി ഇറങ്ങി. വിഷ്ണു പന്നിയുടെ വേഷമെടുത്ത് അടിഭാഗത്തേക്കും ഗമിച്ചു. കുറച്ച് താഴോട്ട് ചെന്നപ്പോള്‍ വിഷ്ണുവിന് ഇതു സാധ്യമല്ല എന്ന ബോധമുണ്ടായി ശിവന്‍റെ അടുത്ത് വന്ന് പറഞ്ഞു. ആദ്യാവസാനമില്ലാത്ത വസ്തുവിനെ തേടി പുറപ്പെട്ടത് അജ്ഞത കൊണ്ടാണ്. ഇത് ആര്‍ക്കും സാധ്യമല്ലാത്ത പ്രവൃത്തിയാണ് എന്ന് കേട്ട് ശിവന്‍ സന്തോഷിച്ചു. എന്നാല്‍ ബ്രഹ്മാവാകട്ടെ ഞാന്‍ മുടി കണ്ട് വന്നുവെന്ന് കള്ളം പറഞ്ഞു. തെളിവായി കേതകി, ഗോദാവരി എന്നീ സാക്ഷികളെയും കൊണ്ടുവന്നു. ഇതുകേട്ട ശിവന് കോപം വന്നു. കേതകി, ഗോതാവരികള്‍ക്ക് ദേവകള്‍ പൂജ കിട്ടാതെ പോകട്ടെയെന്ന് ശപിച്ചു. ബ്രഹ്മാവിന്‍റെ കളവു പറഞ്ഞ മുഖമറുത്തു. ആ തല ഭൂമിയില്‍ വെക്കാന്‍ നോക്കിയപ്പോള്‍ വിഷ്ണു തടുത്തു. ഇത് ബ്രഹ്മഹത്യാ പാപമാണ്. ഭൂമിയില്‍ വെച്ചാല്‍ വെന്തുവെണ്ണീരാകും. അതുകൊണ്ട് ബ്രഹ്മകപാലം കൈയിലേന്തി യോഗിയായി തെണ്ടി നടന്ന് പാപം തീര്‍ക്കണം എന്നു പറഞ്ഞു. അന്നുമുതലാണ് ബ്രഹ്മാവ് നാന്മുഖനായിത്തീര്‍ന്നത്. ശിവന്‍ യോഗി രൂപമെടുത്ത് ഭിക്ഷയാചിച്ചു നടന്നു. ഈ കഥയാണ് യോഗി ഉത്ഭവകഥ. ജഡാധാരണം, ഭസ്മധാരണം, ശംഖ്, പളുങ്ക്, രുദ്രാക്ഷം, ചൂരല്‍ എന്നിവയെല്ലാം യോഗിയായി വേഷം മാറാനുള്ള ആഭരണങ്ങളും മറ്റുമാണ്. ഇവയോരോന്നും പ്രത്യേകം പ്രത്യേകം ശാസ്ത്രമായി മറുത്തുകളിയില്‍ വിവരിക്കുന്നു. പാത്രം എന്നത് ബ്രഹ്മകപാലം തന്നെയാണ്. ഈ യോഗിയുടെ ഒരു രൂപമാണ് പുകാലങ്ങളില്‍ വീടുതോറും ഭിക്ഷയാചിച്ചു നടന്ന കേളീപാത്രം.

യോഗി ആട്ടം

ശാസ്ത്രങ്ങളെല്ലാം ചൊല്ലിക്കഴിഞ്ഞതിനുശേഷം യോഗി ആട്ടം ആടുന്നു. പല ചുവടുകളിലായി അനേകം ആട്ടം ആടുന്നു.

ഭാഷയാട്ടം

മലയാളത്തിലുള്ള ആട്ടങ്ങള്‍ക്കു ശേഷം കര്‍ണ്ണാടകം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള ആട്ടങ്ങളും ആടാറുണ്ട്.

ദേശാന്തരം

ആട്ടങ്ങള്‍ കഴിഞ്ഞതിനുശേഷം ദേശാന്തരങ്ങള്‍ സഞ്ചരിച്ച കഥ ചൊല്ലിക്കൊണ്ട് തൂണിനു ചുറ്റും നടന്ന് രണ്ട് പണിക്കന്മാരും പന്തലിന്‍റെ ഓരോ കോണില്‍ ചെന്നു നില്‍ക്കുന്നു. ഇങ്ങനെ ചൊല്ലുന്നതിനെ ദേശാന്തരം എന്നുപറയുന്നു.


നില്‍പ്പ് യോഗി

ദേശാന്തരം ചൊല്ലി രണ്ടു പണിക്കന്മാരും രണ്ടു ഭാഗത്തായി നില്‍ക്കുന്നു. അവരെ പ്രതിനിധീകരിക്കുന്ന ക്ഷേത്രക്കാരും അവരുടെ പിന്നില്‍ അണിനിരക്കുന്നു. അവിടെ വെച്ച് ചൊല്ലുന്ന വിഷയങ്ങളാണ് നില്‍പ്പ് യോഗി ശാസ്ത്രങ്ങള്‍. സംസ്കൃതവൃത്തത്തിലും മലയാള വൃത്തത്തിലുമുള്ള പദ്യങ്ങളാണ് ഇവിടെ ചൊല്ലുന്നത്.

ഭൂമി ഉത്ഭവം, ഖണ്ഡനം, ദേഹതത്വം, അഷ്ടാംഗയോഗം, അഷ്ടൈശ്വര്യസിദ്ധി, ദശയോഗം, പഞ്ചമഹായോഗങ്ങള്‍, വൈരാഗ്യം, ആശ്രമങ്ങള്‍, ജ്ഞാനഭൂമികകള്‍, (സപ്തഭൂമികകള്‍) എന്നിങ്ങിനെ പല വിഷയങ്ങളും ഇവിടെ ചൊല്ലണം. മുന്‍കളിപണിക്കര്‍ ചൊല്ലിയ വിഷയം തന്നെ പിന്‍കളിപണിക്കരും ചൊല്ലണം എന്നതാണ് പതിവ്.

ആസനങ്ങള്‍

അതിനുശേഷം ആസനങ്ങളെക്കുറിച്ച് വിവരിക്കുന്നു.

സമാധി

സമാധിയെക്കുറിച്ചു വിവരിച്ചതിനുശേഷം ഏതെങ്കിലും ഒരു ആസനത്തില്‍ ഇരുന്ന് സമാധിയാവുന്നതായി നടിക്കുന്നു. സമാധിയായി പരമാനന്ദത്തില്‍ ലയിച്ച് പാടുന്നതാണ് ഇരുപ്പ് യോഗി എന്നു പറയുന്നത്. ആനന്ദനിര്‍വൃതിയോടെ തന്തന തനത്തന തനത്തന തനത്തന താനന തനത്തനാതമത്തമാതത്തന എന്ന് പണിക്കര്‍ പാടുമ്പോള്‍ മറ്റുള്ളവര്‍ ഏറ്റുപാടുന്നു. മുന്‍കളിക്കാരും പിന്‍കളിക്കാരും പ്രത്യേകം പ്രത്യേകം മൂന്നോ നാലോ രീതിയില്‍ പാടുന്നു.


ഭാഷ വിളി

യോഗി സമാധി നടനങ്ങളൊക്കെ അവസാനിപ്പിച്ചുകൊണ്ട് രണ്ട് പണിക്കന്മാരും സംസ്കൃതഭാഷയില്‍ സംഭാഷണം നടത്തുന്നു. കഴിഞ്ഞ മത്സരങ്ങളൊക്കെ മറന്ന് കൂടുതല്‍ സൗഹൃദത്തോടെ കഴിയാം എന്നുപറഞ്ഞ് കൊണ്ട് കൈപിടിക്കുന്നു.

15.തൊഴുന്നപാട്ട്

അതിന്നു ശേഷം മറുത്തുകളി നടക്കുന്ന ക്ഷേത്രത്തിലെ തൊഴുന്ന പാട്ട് രണ്ടു പണിക്കന്മാരും രണ്ടു ക്ഷേത്രക്കാരും ഒരുമിച്ച് പാടി തൊഴുന്നു. അതോടുകൂടി മറുത്തു കളി അവസാനിക്കുന്നു.

16.ആണ്ടും പള്ളും

പൂരംകുളി ദിവസം ചൊല്ലുന്ന ശാസ്ത്രമാണ് ആണ്ടും പള്ളും.

ആണ്ട് – ശിവന്‍ ബ്രഹ്മാവിന്‍റെ തലയറുത്ത പാപം തീര്‍ക്കാന്‍ ആണ്ടാര്‍ വേഷം ധരിച്ച് പാര്‍വ്വതി ആിണ്ടിച്ചി വേഷവും ധരിച്ച് ലോകങ്ങളെല്ലാം തെണ്ടിയുണ്ട് പാപം പോക്കിയ കഥയാണ് ആണ്ട്.


സംസ്കൃത പ്രവേശം

മറുത്തുകളിയില്‍ ഇന്നു കാണുന്നതുപോലുള്ള പാണ്ഡിത്യചര്‍ച്ചകളൊന്നും തന്നെ പണ്ടുകാലങ്ങളില്‍ ഉണ്ടായിരുന്നില്ല. ആസ്വാദകരും ആരാധകരും തനി നാടന്മാരായിരുന്നു. സംസ്കൃത ഭാഷാ പാണ്ഡിത്യത്തിലും ശാസ്ത്രജ്ഞാനത്തിലും പണിക്കന്മാര്‍ കൈ വെച്ചിരുന്നില്ല. പൂരക്കളിപാട്ടുകളുടെ പഠനത്തിലും കായികാഭ്യാസപ്രകടനത്തിലുമായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. സംസ്കൃത പദ്യങ്ങളും അവയുടെ അന്വയക്രമത്തിലുള്ള അര്‍ത്ഥങ്ങളും എഴുതിപ്പഠിച്ചാണ് അവര്‍ അവതരിപ്പിച്ചിരുന്നത്.