മറുത്തുകളി

മറുത്തുകളി

പല അവർണ്ണ സമുദായക്കാരും പൂരക്കളി കളിക്കുന്നുണ്ടെങ്കിലും മറുത്തുകളി തീയ്യ,മണിയാണി (യാദവ) എന്നീ രണ്ടു സമുദായങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്. രണ്ട്‌ ക്ഷേത്ര പൂരക്കളി സംഘങ്ങൾ തമ്മിലുള്ള മൽസ്സരകളിയാണ് മറുത്തുകളി. ഇതിൽ കായികവിഭാഗമായ പൂരകളിയും പാണ്ഡിത്യവിഭാഗമായ മറുത്തുകളിയും പെടുന്നു.

പണ്ടൊക്കെ ഒരു ദിവസം മുഴുവനും (24 മണിക്കൂർ) അതിൽ അധികവും നീണ്ടുനില്കുന്നതായിരുന്നു മറുത്തുകളി രംഗം. ഇപ്പോൾ സമയദൈർഘൃ൦ ചുരുക്കി രാത്രി 12 മണിവരെയാക്കി മാറ്റിയിട്ടുണ്ട്. മറത്തുകളിയിലെ വിഷയങ്ങൾ അഭിവാദനം, താംബൂലദാനം, രംഗപ്രവേശം (രാശി) ദീപവന്ദന, ഇഷ്ടദേവതവന്ദനകൾ രണ്ടാംതരം വന്ദന, പൂരമാല 18 നിറങ്ങൾ, വൻകളികൾ രാമായണം, ഗണപതിപ്പാട്ട്‌ തുടങ്ങിയവ വരെ പകൽ വിഷയങ്ങളാണ്‌. നാടകവും യോഗിയുമാണ് രാത്രി വിഷയങ്ങൾ. നാടകത്തിന് പ്രാരംഭമായി നാട്യശാസ്ത്രം, ചിദംബരശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും ചൊല്ലുന്നു. യോഗ വിഷയങ്ങളും കഴിഞ്ഞതിനുശേഷം കളിതൊഴൽ പാട്ടോടുകൂടി മറുത്തുകളി അവസാനിക്കുന്നു. മറുത്തുകളിയിൽ പണികന്മാരുടെ ചർച്ച നിയന്ത്രിക്കാൻ അധ്യക്ഷവേദിയും അടുത്തകാലത്തായി നിലവിൽ വന്നു.