പൂരക്കളി ആചാര്യന്മാർ

പൂരക്കളി ആചാര്യന്മാർ

പൂരക്കളിക്ക് വേണ്ടുന്ന ശാസ്ത്രങ്ങളൊക്കെ എഴുതി തയ്യാറാക്കികൊടുത്തത് പണ്ഡിതന്മാരായ ആചാര്യന്മാരായിരുന്നു. അവർ എഴുതിയ ശാസ്ത്രങ്ങളൊന്നും അച്ചടിച്ച് പ്രസിദ്ധീകരിക്കാതിരുന്നാൽ അവ എഴുതിയത് ആരാണെന്ന് അറിയാൻ കഴിയുന്നില്ല. പ്രസിദ്ധമായ പല ആചാര്യന്മാരെക്കുറിച്ച് അറിയാമെങ്കിലും അവരുടെ രചനകൾ ഏതൊക്കെയാണെന്ന് ഇന്ന് തിരിച്ചറിയാൻ പ്രയാസമാണ്.

ആചാര്യന്മാർ

പൂരക്കളി ആചാര്യന്മാരെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർക്കുന്ന പേരാണ് ചുഴലി മാധവൻ ഗുരുക്കൾ. അദ്ദേഹം പല സ്ഥലങ്ങളിലും താമസിച്ചു അവിടെയുള്ള പണിക്കന്മാർക്കും മറ്റും വേണ്ടി ശ്ലോകങ്ങളും ശാസ്ത്രങ്ങളുമൊക്കെ എഴുതി പഠിപ്പിക്കുകയായിരുന്നു പതിവ്. ധാരാളം പണിക്കന്മാരെ പഠിപ്പിച്ച ചുഴലി മാധവൻ ഗുരുക്കൾ എന്തുമാത്രം കൃതികൾ രചിച്ചിട്ടുണ്ടാവും എന്നു ഊഹിക്കാൻ പോലും കഴിയുന്നില്ല. കാമ്പ്രത്ത് കണ്ണനെഴുത്തച്ഛൻ (കരിവെള്ളൂർ) കുണിയൻ, കരിവെള്ളൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ള പണിക്കന്മാർക്ക് വേണ്ടുന്ന മുഴുവൻ ശാസ്ത്രങ്ങളും എഴുതിയത് കാമ്പ്രത്ത് എഴുത്തച്ഛനാണ്. കുണിയനിലെ പഴയ കാലത്തെ പണിക്കന്മാരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. കാഞ്ഞങ്ങാട് കുഞ്ഞുവീട്ടിൽ കണ്ണനെഴുത്തച്ഛൻ, ചന്തേര കെ.എം. കൃഷ്ണൻ ഗുരുക്കൾ, വെള്ളൂർ പി.കെ.കൃഷ്ണൻ മൂത്തനമ്പ്യാർ, മാണിയാട്ട് കുപ്പാടക്കൻ മാസ്റ്റർ, കുട്ടമത്ത് കവികൾ, കരിപ്പത്ത് കുമാരനെഴുത്തച്ഛൻ, കരിപ്പത്ത് കുഞ്ഞിരാമൻ എഴുത്തച്ഛൻ, അരയി നാരായൺ ഗുരുക്കൾ, വിദ്വാൻ എ.കെ കൃഷ്‌ണൻ മാസ്റ്റർ, ഓ.കെ മുൻഷി തുടങ്ങിയവരൊക്കെ പ്രധാനപ്പെട്ട പൂരക്കളി ആചാര്യന്മാരായിരുന്നു.