സ്ഥാനങ്ങൾ

സ്ഥാനങ്ങൾ

കാവുകൾ: പേരുകൊണ്ടുതന്നെ വൃക്ഷലതാതികൾ നിറഞ്ഞ ആരാധനാ സ്ഥലങ്ങളാണെന്ന് മനസിലാക്കാം. പൂമാലക്കാവ്, മുച്ചിലോട്ട്‌ക്കാവ്, ചീർമ്മക്കാവ് എന്നിങ്ങനെയുള്ള കാവുകളായിരുന്നു പഴയകാലത്ത് അവർണ്ണരുടെ ആരാധനാലയം. ഇന്നു മിക്കതും ക്ഷേത്രങ്ങളോ, അറകളോ ആയി മാറി.

ഇന്നും കാവുകളായി നിലകൊള്ളുന്നത് കരക്കക്കാവ്, തലയന്നേരി പൂമാലക്കാവ് മാപ്പിട്ടച്ചേരിക്കാവ്, പുതിയപറമ്പ് കാവ് തുടങ്ങിയവയാണ്. സ്ഥാനങ്ങളെ കഴകങ്ങൾ, അറകൾ, കാവുകൾ, മുണ്ട്യകൾ എന്നിങ്ങിനെ തരംതിരിച്ചിരിക്കുന്നു. തീയ്യ സമുദായത്തിന് നാലു കഴകങ്ങളാണ് ഉള്ളത്. കുറുവന്തട്ട, രാമവില്യം, തുരുത്തി, പാലക്കുന്ന് എന്നിവയാണവ. ഈ കഴകങ്ങളുടെ താഴെയാണ് അറകളും, കാവുകളും, മുണ്ട്യകളും ഒക്കെ. കഴകങ്ങളിലെ പൂരോൽസ്തവങ്ങള്ക്ക് കുറേ അധികം പ്രാധാന്യ൦ കണ്ടുവരുന്നു. കഴകത്തെ അപേക്ഷിച് അല്പ്പം പ്രാധാന്യ൦ കുറഞ്ഞവയാണ് അറകൾ. ബഹുമാന സൂചകമായി പള്ളി എന്ന പദവും ചേർത്ത് പള്ളിയറകൾ എന്നു പറയുന്നു.
പറമ്പത്തറ, കുടക്കത്തറ, ചെമ്പിലോട്ടറ,കുറുവാപ്പള്ളി അറ. കരക്കാവ്, മാപ്പിട്ടച്ചേരിക്കാവ്, തലേന്നരിക്കാവ്, പുതിയപ്പറമ്പ് തുടങ്ങി ധാരാളം അറകൾ ഉണ്ട്. വൃക്ഷലതാദികൾ നിറഞ്ഞ അറകൾ തന്നെയാണ് കാവുകൾ. മൂവർ ദേവതകൾ കുടികൊള്ളുന്ന സ്ഥാനങ്ങളാണ് മുണ്ട്യകൾ. കൊഴുമ്മൽ മുണ്ട്യ, കൂലേരി മുണ്ട്യ, നാർക്കൽ മുണ്ട്യ തുടങ്ങിയവ ചിലതാണ്.

ക്ഷേത്രേശന്മാർ

കാവുകൾ :

ഓരോ ക്ഷേത്രത്തിനും കീഴിൽ ആ ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കി നടത്താൻ പല ചുമതലക്കാരുണ്ട്. അതിൽ പ്രധാനി അന്തിത്തിരിയനാണ്. ദിവസംതോറും ദീപം വയ്ക്കുന്നതും അടിയന്തിരാദികൾ നടത്തുന്നതും അന്തിത്തിരിയാണ്. ദൈവങ്ങളുടെ പ്രതിപുരുഷന്മാരാണ് വെളിച്ചപ്പാടന്മാർ. ദൈവം ആവേശിക്കുന്നത് വെളിച്ചപ്പാടന്മാരിലാണ്. ചില സമുദായങ്ങൾ ഈ പ്രതിപുരുഷന്മാരെ കോമരം എന്നാണ് പറയുന്നത്. ഉത്സവകാലങ്ങളിൽ കുടയെടുക്കൽ എന്ന ചടങ്ങിന് അധികാരപ്പെട്ടവരാണ് കുടക്കാരന്മാർ. അച്ഛൻ, കലശകാരൻ, നാൽപ്പാടി, തളികക്കാരൻ തുടങ്ങി മറ്റു പല ആചാരക്കാരും പല ക്ഷേത്രങ്ങളിലും ഉണ്ട്. ക്ഷേത്ര ഭരണം നടത്തുന്നവരെ സമുദായക്കാർ എന്നാണ് പറയുന്നത്. ക്ഷേത്രത്തിലെ ഭരണം നടത്താനും പിരിവെടുക്കാനും നിയോഗിക്കുന്നവരെ കൂട്ടായിക്കാർ എന്നാണ് പറയുന്നത്. ഇവരെയെല്ലാം ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞുഎടുക്കുകയാണ് പതിവ്. ഇവരുടെ അംഗസംഖ്യ പല ക്ഷേത്രങ്ങളിലും വ്യത്യസ്തമായിരിക്കും.ഇവരെയൊക്കെ ഒത്തുചേർന്നതിനാണ് സ്ഥാനീകന്മാർ (ക്ഷേത്രേശന്മാർ )എന്നു പറയുന്നത്.