പൂരക്കളി വിഷയങ്ങള്‍

പൂരക്കളി വിഷയങ്ങള്‍

വന്ദനകൾ-I വന്ദനകൾ-II
1. അഭിവാദനം,
താംബൂലധാനം
2. ദേവീ-ദേവ സ്തുസ്ഥികൾ
3. രാശി
4. നിര്യതിവന്ദന
5. ദീപം
നവവന്ദന (ഗുരു അണ്ഡജ൦, ആസ്ഥാനം, അരങ്ങ്, പന്തൽ, ലോകം, പൂതി, (പഞ്ചഭൂതങ്ങൾ), ദിക്ക്,സ്തുതി), ശ്രീസ്തുതി
6.
ബ്രഹ്മംമായ

രേഖ

പ്രണവം

നവാക്ഷരം (ഹരിശ്രീഗണപതെ നമഃ)

ശക്തി

ഗണപതി

സരസ്വതി

ശ്രീകൃഷ്ണൻ

നാരായണാ..നാരായണാ (രണ്ടന്തരം വന്ദന ), ഓംകാരം, ആകാരം.

ഒന്നു മുതൽ പതിനെട്ട് നിറങ്ങൾ (1 – 7 വരെ നാരായണപദം 8 -12 വരെ നമോ നമോ… നാരായണ 13 – 18 വരെ ഹരി നമോ… നമോ.. നാ )

10.വൻകളികൾ (ഗണപതിപ്പാട്ട്‌ )

(ഗണപതി, സരസ്വതി, കൃഷ്ണസ്തുതി) രാമായണം (ഇരട്ട, ഒറ്റ )അങ്കം (കാട്ടൂരും കുടക്കലും, പറ്റുവപരൂർ, മോഴനുപേറയും )

പട

ചായൽ

കാമൻപ്പാട്ട്

നല്ലൂപ്പാട്ട്ചിന്തുകൾ

ഭാരതം കളി (ഇന്ന് നിലവിലില്ല )

7.ശാസ്ത്രങ്ങൾ

പള്ളിയറ

വാസ്തുപൂജ

വസന്തപൂജ

നാദപൂരം

വേദാപൂരി

കാലക്രമം

നാൽപത്തീരടി

ശരീരാകൃതി

പഞ്ചീകരണ൦

ദക്ഷയാഗം

മേരുവിസ്താരം

കാളിയമർദ്ദനം     

11.നാടക വിഷയങ്ങൾ

ഹാലാസ്യം

യോഗസൂത്രം (നൂൽ )

ഭരതം

നാട്യം

ചിദംബരം

12ശൈവക്കൂത്തുകൾ

1 ശിവഭ്രാന്ത്

2 പഞ്ചലോഹം

3 ശിവംപരം

4 ശിവമരുത്

5 അറുമുഖൻ

6 ഒരുമുഖൻ

7 പറവ

8 വെള്ളൂരുട്ടി

9 മാരാരി

10 മാർകണ്ഡേയം

11 കുന്നിഴിച്ചി

12 കണ്ണപ്പൻ

13 തിണ്ണൻ

14 മറുമുഖൻ

15 കവചികൻ13 ശക്തിനാടകങ്ങൾ

1 വല്ലി

2 രംഭാ

3 ഉർവശി

4 മലഹരി

5 മേനക

6 തിലോത്തമാ

7 മാതുകി

8 അരുന്ധതി

9 ചിത്രലേഖ

10 കാമാക്ഷി

11 കാമാക്ഷി (പൊന്നുരുപി )

12 മാലി

13 മാലീമല

14 കന്ദർപ്പമാല

15 കൂവലയമാല

16 വേദിനി

17 മാലതി

19 കേശിനി

20 വജ്രജ്വലനി

21 ഏണാക്ഷി

22 മോഹിനി

23 മന്ഥരാ

24 തെ൦ബരാ

25 കാർക്കോടി

26 ചണ്ഡിക

27 വേഗിനി

28 വേദരതി

29 തടിനി

30 രമാ

31 ശ്രീദേവി

32 പാർവതി

33 തുടർഞാനി

34 സ്വരൂപിണി

35 മോഹനാക്ഷി

36 പതിഞ്ഞാനി

37 വേദിനി

38 ബ്രഹ്മി

39 മാഹേശ്വരി

40 കൗമാരി

41 ഓംകാരി

42 ഹ്രീ൦കാരിണി

43 ക്ലീ൦കാരിണി

44 വരാഹി

45 നകാരിണി

46 മകാരിണി

47 ശികാരിണി

48 വാകാരിണി

49 യകാരിണി

12. ശൈവനാടകങ്ങള്‍ (പതിനഞ്ച്)

വ്യാഘ്രപദഞ്ജലിമാര്‍ക്ക് ശാപം മൂലമുണ്ടായ കന്മഷം തീര്‍ക്കാന്‍ അവര്‍ ശിവനെക്കുറിച്ച് അതികഠിനമായ തപസ്സു ചെയ്തു. അവരുടെ മുമ്പില്‍ പ്രത്യക്ഷനായ ശിവന്‍എന്തു വരം വേണമെന്നു ചേദിച്ചപ്പോള്‍ ശിവന്‍റെ നാടകം കണ്ടാൽ ഞങ്ങളുടെ പാപമെല്ലാം അകലും. അതുകൊണ്ട് ആ നടനം കാണാന്‍ ആഗ്രഹമുണ്ട് എന്നുപറഞ്ഞു. അവരുടെ അപേക്ഷപ്രകാരം ശിവന്‍ ചിദംബരശാലയില്‍ നിന്നും പതിനഞ്ചു നാടകങ്ങള്‍ നടിച്ചു. അവയാണ് ശൈവനാടകങ്ങള്‍.

1. ശിവഭ്രാന്ത്

ശിവന്‍ സൂര്യപാനം ചെയ്ത് നടിച്ച നടകം ശിവഭ്രാന്ത്. ശിവനും പാര്‍വ്വതിയും കാട്ടില്‍ നായാട്ടിനു പോയപ്പോള്‍ തരൂ ലതാ രൂപമെടുത്ത് ക്രീഡിച്ചുവെന്നും അതില്‍ നിന്നും ഉത്ഭവിച്ച വൃക്ഷമാണ് കല്പക വൃക്ഷമെന്നും (തെങ്ങ്) അതിന്‍റെ മുരടില്‍ നിന്നും സുരാപ്രവാഹമുണ്ടായത് ശിവന്‍ പാനം ചെയ്ത് മത്തുപിടിച്ച് കണ്ട പാര്‍വ്വതി സുരയെ കൈകൊണ്ട് തടവി വൃക്ഷത്തിന്‍റെ കുലയില്‍ സൂക്ഷിക്കണമെന്ന്  നിര്‍ദ്ദേശിച്ചു. വീണ്ടും സുരാപാനം ചെയ്യാന്‍ വന്ന ശിവന്‍ മുരടില്‍ സുരയെ കാണാതെ കാരണമറിഞ്ഞ് കോപിഷ്ടനായി തിരുജഡ തിരുകി തുടയില്‍ അടിച്ചപ്പോള്‍ ഒരു പുരുഷന്‍ ഉണ്ടായി. അവനു ദിവ്യന്‍ എന്നു പേരു നല്‍കി. അവന്‍ വൃക്ഷത്തില്‍ കയറി കുലയിലുള്ള മധുവെടുത്ത് കൊടുത്തു. അത് പാനം ചെയ്ത ശിവന്‍ മത്തനായി നടിച്ച നാടകമാണ് ശിവഭ്രാന്ത് എന്നാണ് കഥ. ആ ദിവ്യന്‍റെ പരമ്പരയാണ് ഇന്നത്തെ ‘തീയ്യര്‍’.

2. പഞ്ചകോലം

പാഞ്ചേഷ്വന്തക പാദപത്മഭജനം കൃത്വാ സദസ്യാഗതാ:

പഞ്ചപ്രാണകനാമധാരിണ ഇമേകര്‍ത്തും മഹാനര്‍ത്തനം

ഏകം സംഹനനം സമസ്ത മുദവാപ്ത്യര്‍ത്ഥം പരം പ്രാപിതാ

കോലം പഞ്ചമപൂര്‍വ്വകം സപദിതേ ചക്രുസ്തദാസത്വരം

ശിവന്‍ ഹരി വിധീന്ദു സൂര്യരൂപങ്ങളോടു ചേര്‍ന്നു പഞ്ചരൂപമായി

നടിച്ച നാടകം പഞ്ചകോലം.

3. ശിവംപരം

സത്യം ജ്ഞാന മനന്തം ബ്രഹ്മ എന്ന തത്വം ശിവംപര നാടകത്തില്‍ വിവരിക്കുന്നു.

4. ശിവമരുത്

ഏടലര്‍ശരഹരശിവമരുള്‍ നൃത്ത വിവക്ഷയ്ക്കായതി ഭക്തിയോടൊത്ത് ഗൂഢമായതിനുടെ സാരവുമോര്‍ത്താല്‍ രേചകപൂരണകുംഭക വിവരണമാരായിരുന്നിതു സുരിജനൗഘം പാരാതിതിനെ ഹൃത്തടെ ചേര്‍ത്തു നടിച്ചൊരു നാടകമതിനെ വിബുധര്‍ ശിവമരുതെന്നുര ചെയ്തീടുന്നു.

5. അറുമുഖന്‍

ശിവന്‍റെ അഞ്ച് മുഖങ്ങളും പാര്‍വ്വതിയുടെ മുഖവും ചേര്‍ന്ന് ആറുമുഖനായി നടിച്ച നാടകം അറുമുഖന്‍. മൂലാധാരം മുതല്‍ ഭ്രൂമദ്ധ്യം വരെയുള്ള കുളപഥമെല്ലാം കടന്ന് സഹസ്രാരപത്മത്തില്‍ നിത്യം പതിയൊടുകൂടി വസിക്കുന്ന ശക്തിയുടെ തത്വം അറുമുഖന്‍ നാടകം.

6. ഒരുമുഖന്‍

ബ്രഹ്മതത്വത്തെ പ്രതിപാദിക്കുന്ന നാടകം. ജ്ഞാനത്തിനു വിരുദ്ധമായ ആവരണ ശക്തിയേയും വിക്ഷേപശക്തിയേയും യഥാര്‍ത്ഥ ജ്ഞാനം കൊണ്ട് അകറ്റി ഏകമേവാ ദ്വിതീയം ബ്രഹ്മ എന്ന തത്വം പഠിപ്പിക്കുന്ന നാടകം.

7. പറവ

പറവ എന്നത് പരവ എന്നാണ് പറയേണ്ടത്. പരലോക പ്രാപ്തിക്കുതകുന്ന സൂചനയാണ്പ റവനാടകത്തില്‍ പറയുന്നത്.

8. വെള്ളുരുട്ടി

വെള്ളുരുട്ടി നാട്യമുല്ലാസമോടെ

തെല്ലും കുറയാതതിന്നുടെ ചോടെ

മെല്ലെയതിന്‍ മൂലം ചൊല്ലുന്നതു്

കല്യതയുള്ളവര്‍ കേള്‍ക്കേതുണ്ട്

സ്വര്‍ഗ്ഗം ക്ഷയിച്ചുള്ള മര്‍ത്യരെയെല്ലാം

സ്വര്‍ഗ്ഗത്തിന്നായിട്ടു ഭൂതലമെല്ലാം

ഉല്‍സര്‍ജ്ജനം ചെയ്യും വിള്ളണു പാര്‍ത്താല്‍

9. മാരാരി

കാമാരി നൃത്തം കാമദേവനെ നിടിലക്കണ്ണില്‍ ദഹിപ്പിച്ച കഥയാണ്.

10. മാര്‍ക്കണ്ഡേയന്‍

മാര്‍ക്കണ്ഡേയത്വമാപപ്രമഥപതിരസൗവിപ്രസൂനോസ്തുരക്ഷാകര്‍തൃത്വോല്‍കൃഷ്ടശൂലാഹതിനിയതയമഃഷോഡശാബ്ദസ്യതസ്യ സര്‍വ്വേദേവാഃ മുനീന്ദ്രാഃ ഹരമിദമവ ദദ്രഷ്ടുകാമോവിനീതാഃ തസ്മാത്തന്നര്‍ത്തനഞ്ചാപ്യതനുതഗിരിജാവക്ത്രപത്മാര്‍ക്കഭൂതഃ

11. കുന്നിഴിച്ചി

ശിവപാര്‍വ്വതിമാരുടെ വിവാഹം കഴിഞ്ഞശേഷം കുളിക്കാന്‍ ചെന്ന ദേവി കടവില്‍ വരുന്ന പരുഷന്മാരെ തടയാന്‍ സ്വയം നിര്‍മിച്ച കുമാരനെ കാവല്‍ നിര്‍ത്തി. ശിവ ഭൂതഗണങ്ങള്‍ കുമാരനുമായി ഏറ്റുമുട്ടി. ഗണങ്ങള്‍ കുമാരന്‍റെ തലയറുത്തു. കോപിഷ്ടയായ ദേവിയുടെ കോപം തീര്‍ക്കാന്‍ സകല ദേവരും കുമാരന്‍റെ കബന്ധവും കൊണ്ട് കുന്നിഴഞ്ഞ് വന്നപ്പോള്‍ ആദ്യം ഗജശ്രേഷ്ഠന്‍റെ തലയറുത്ത് കുമാരന്‍റെ കബന്ധത്തില്‍ വെച്ചു പിടിപ്പിച്ചു. അങ്ങനെ ഗജമുഖന്‍ ഉണ്ടായി. ഈ കഥയാണ് കുന്നിഴിച്ചി നാടകത്തില്‍ പറയുന്നത്.

12. കണ്ണപ്പന്‍

കണ്ണപ്പ നാടകത്തിന്‍ തത്വത്തെ ചൊല്ലാമിപ്പോള്‍ ഇന്ധകാസുരനെന്നാഖ്യന്‍ സിന്ധുരരാജ രൂപം ബന്ധുരഭാവത്തോടെ ചന്തത്തിലെടുത്ത് കൊണ്ട് മുന്തിനകോപത്തോടെ ദന്തിചര്‍മാംബരന്‍റെ അന്തികെ വന്നു യുദ്ധസന്നദ്ധനായ് ബദ്ധവൈരത്തോടൊത്തു നില്‍ക്കുന്ന സമയത്തിങ്കല്‍ കത്തും തീക്കണ്ണില്‍ നിന്നും സത്വരമൊരുപുമാനുദ്ധതഗര്‍വ്വത്തോടെ നിര്‍ഗ്ഗതനായിക്കണ്ടാന്‍. അവനെ കണ്ട ഇന്ധകാസുരന്‍ കണ്ണപ്പായെന്നു വിളിച്ചു. കണ്ണപ്പന്‍ ഇന്ധകാസുരനെ കൊന്നു. ആ വേഷം കാണണമെന്ന് കേട്ട ശിവന്‍ കണ്ണപ്പ വേഷം ധരിച്ച് നടിച്ച കണ്ണപ്പന്‍.

13. തിണ്ണന്‍

ശിവന്‍ ത്രിപുര ദഹന കാലത്ത് ഭൂമിയെ രഥമാക്കി ഗംഗേയാദ്രിയെ ചാപമാക്കി അനന്തനെ ഞാണാക്കി ത്രിപുര ദഹനത്തിനൊരുങ്ങിയപ്പോള്‍ ശിവന്‍റെ ശരീരത്തില്‍ നിന്നും ജനിച്ച പുരുഷന്‍ തിണ്ണന്‍. ത്രിപുര, ത്രിപുര ദഹനം കഴിഞ്ഞപ്പോള്‍ തിണ്ണന്‍റെ ശരീരം ശിവശരീരത്തില്‍ ലയിപ്പിച്ചു. ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചതു പ്രകാരം വീണ്ടും തിണ്ണ രൂപമെടുത്ത് നടിച്ച നാടകം തിണ്ണന്‍.

14. മറുതുണ്ഡന്‍

ശിവന്‍ ഭസ്മാസുരന് വരം കൊടുത്ത കഥയാണ് മറുതുണ്ടനില്‍ വിവരിക്കുന്നത്.

15. കവചികന്‍

കവചികവേഷമെടുത്ത് കലചവും ധരിച്ചുവന്ന അസുരനോട് യുദ്ധം ചെയ്യാന്‍ കവചമെടുത്ത് ധരിച്ച് യുദ്ധം ചെയ്തപ്പോള്‍ രക്ഷിക്കണമെന്ന അസുരന്‍റെ അഭ്യര്‍ത്ഥന കേട്ട് അവനെ പോകാന്‍ അനുവദിച്ചു. ഈ വേഷം വീണ്ടുമെടുത്ത് നടിച്ച നാടകം കവചികന്‍.

ശക്തിനാടകം (നാല്‍പ്പത്തി ഒന്‍പത്)

ശിവന്‍ നടിച്ച 15 നാടകം കണ്ട് മതിവരാത്ത വ്യാഘ്രപദഞ്ജലി മുനിമാരും ദേവകളുമെല്ലാം ശക്തിയെ വാഴ്ത്തി സ്തുതി ചെയ്തപ്പോള്‍ ചിദംബരശാലയില്‍ ചെന്ന് വല്ലി തുടങ്ങിയ 49 ദേവസുന്ദരിമാരെ ഓര്‍ത്തും കൊണ്ട് അവരുടെ വേഷം ധരിച്ച് അവരുടെ കൈയും പിടിച്ച് നടിച്ചതാണ് 49 ശക്തിനാടകങ്ങള്‍. (കൂടുതല്‍ അിറയാന്‍ മാധവീയം).